സിനിമയേക്കുറിച്ചുള്ള തന്റെ അറിവുകളെല്ലാം ​ഗുരുവായ കമലിൽ നിന്ന് കിട്ടിയതാണെന്ന് സംവിധായകൻ ലാൽ ജോസ്. പാലക്കാട് ഐ.എഫ്.എഫ്.കെ ന​ഗരിയിൽ സംവിധായകൻ കമലിനൊപ്പം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് വർഷം എന്നത് ചെറിയ കാലയളവല്ല. അത്രയും കാലം ഒരു ​ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളേ അദ്ദേഹം ചെയ്യാറുണ്ടായിരുന്നുള്ളൂ. സിനിമ ചെയ്യാതിരുന്ന കാലത്തും കൊടുങ്ങല്ലൂരിൽ മുറിയെടുത്ത് ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പെരുമാറ്റവും സംസാരരീതിയും കമൽ സാറിന്റേത് പോലെയാണെന്ന് പല താരങ്ങളും പറഞ്ഞാണറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരിഞ്ഞുനോക്കുമ്പോൾ താനൊന്നും ഇവർക്കായി ചെയ്തുകൊടുത്തിട്ടില്ല എന്നാണ് തോന്നുന്നതെന്ന് കമൽ പറഞ്ഞു. ഇവർ നിശ്ശബ്ദമായി എല്ലാം പഠിച്ചിട്ടുണ്ടാവും. ഒരിക്കലും സിനിമ പഠിപ്പിച്ചിട്ടില്ല. എങ്ങനെയാണ് പഠിപ്പിക്കേണ്ടതെന്ന് അറിയുകയുമില്ല. കൂടെ ജോലി ചെയ്യുമ്പോൾ അവർ മനസിലാക്കിയ കാര്യങ്ങളാണ് പിന്നീട് അവരുടെ സിനിമയായി വന്നിട്ടുള്ളതെന്നും കമൽ പറഞ്ഞു.