കോവിഡിന് മുന്‍പ് വരെ തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിന്ന ചലച്ചിത്രമേള വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും നടത്താന്‍ ആലോചിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ വിജയകരമായി നടത്തി. പ്രതിനിധികളുടെ പങ്കാളിത്തമാണ് അക്കാദമിയെ വരുംവര്‍ഷങ്ങളില്‍ ഇത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് കമല്‍ പറഞ്ഞു.
Content Highlights: International Film Festival Of Kerala, Kamal