ഇന്ധനവില വർധന: പ്രതിഷേധവുമായി ചലച്ചിത്രമേള വേദിയിലേക്ക് സൈക്കിൾ ചവിട്ടി സാദിഖ്
February 19, 2021, 05:22 PM IST
ആദ്യദിനം മുതൽ സൈക്കിൾ ചവിട്ടിയാണ് സാദിഖ് കൊച്ചിയിലെ ചലച്ചിത്രമേളയ്ക്ക് എത്തുന്നത്. വാഹനമില്ലാത്തതു കൊണ്ടോ തൊട്ടടുത്തായതു കൊണ്ടോ അല്ല, ഇന്ധനവില വർധനയ്ക്കെതിരേ പ്രതിഷേധിച്ചാണ് ഇദ്ദേഹം കാലടിയിൽ നിന്നും എറണാകുളത്തെ ഐഎഫ്എഫ്കെ വേദിയിലേക്ക് ദിവസവും സൈക്കിൾ ചവിട്ടുന്നത്. സാദിഖിന്റെ ഒറ്റയാൾ പ്രതിഷേധം കണ്ടതോടെ ചലച്ചിത്രമേള വേദിയിലെ ഓട്ടോക്കാരും പിന്തുണയുമായെത്തി