മൊഹിത് പ്രിയദര്‍ശിയുടെ 'കോസ' ഇന്ത്യയിലെ മാവോവാദി തീവ്രവാദത്തിന്റെ പശ്ചാത്തലത്തിന്റെ കഥ പറയുന്ന സിനിമയാണ്. 84 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകരുടെ കൈയടി നേടി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവും പോലീസ് ചൂഷണവും നിലനില്‍ക്കുന്ന മാവോവാദി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കോസമുച്ചാക്കി എന്ന 17 വയസ്സുകാരനായ ഗ്രാമീണബാലന് സംഭവിക്കുന്ന ദുരന്തം വ്യവസ്ഥിതിയുടെ ഭീകരത തുറന്നുകാട്ടുന്നതാണ്.

17-കാരനായ കോസമുച്ചാക്കിയെ അതേ പേരിനോട് സാമ്യമുള്ളമറ്റൊരു മാവോവാദി നേതാവാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയാണ്. തന്റെ ആടുകളിലൊന്നിനെ വിറ്റ് തിരിച്ചുവരുമ്പോഴാണ് ബലമായി പോലീസ് അവനെ തട്ടിക്കൊണ്ടുപോകുന്നത്. 30 വയസ്സുകാരനായ മറ്റൊരു മാവോവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് അറസ്റ്റ്.

പിന്നീട് പോലീസ് മുച്ചാക്കിയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുന്നു. കോസയെ ജുവനൈല്‍ കോടതിയില്‍ എത്തിച്ച് ജാമ്യം വാങ്ങിക്കൊടുക്കുന്ന വക്കീലും പത്രപ്രവര്‍ത്തനായ കേശവും കഥാപാത്രങ്ങളാണ്. അവസാനം പോലീസ് തന്നെ കൃത്യമായ ഏറ്റുമുട്ടല്‍ ഉണ്ടാക്കി കോസയെ കൊല്ലുന്നു. 2020-ല്‍ എടുത്ത ഈ ഹിന്ദി സിനിമ അവതരണം കൊണ്ട് മികച്ചതാണ്.

Content Highlights: Kosa Movie, Mohit Priyadarshi, IFFK 2021, International Film Festival Of Kerala