തലശ്ശേരി: ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ച ബോസ്നിയന്‍ ചിത്രമായ ക്വോവാഡീസ് ഐഡയ്ക്ക് തകര്‍പ്പന്‍ കൈയടി. ലിബര്‍ട്ടി മൂവീസ് ഉള്‍പ്പെടെ രണ്ട് തിയേറ്ററിലാണ് ചിത്രം ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചത്.
ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ചിത്രം വംശീയകലാപം നടന്ന ബോസ്‌നിയന്‍ ഇരകളുടെ ജീവിതം തന്നെയാണ് ജാസ്മില സബാനിക്കയുടെ ഈ ചിത്രം പറയുന്നത്. ലോകസിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത് ബോസ്നിയന്‍ ആഭ്യന്തരയുദ്ധകാലത്ത് ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി വിവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന ഐഡയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. യു.എന്‍. അഭയാര്‍ഥിക്യാമ്പിലെ വേദനാജനകമായ ചിത്രങ്ങള്‍ക്ക് സാക്ഷിയാവുകയാണ് ഐഡ. ഒരുകണക്കിന് അവരുടേത് സാഹസികമായ സഞ്ചാരം കൂടിയാണ്. വംശഹത്യാപാഠങ്ങള്‍ കൂടി ചിത്രം പറയുന്നു.
ആന്റാല്യ ഗോള്‍ഡന്‍ ഓറഞ്ച് ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരവും ലക്‌സ് ആര്‍ക്ക് യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് ചോയ്സ് പുരസ്‌കാരവും നേടിയിട്ടുണ്ട് ഫെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം വലിയ ശ്രദ്ധ പിടിച്ചുപറ്റി.
ചലച്ചിത്രമേളയുടെ എക്‌സിബിഷന്‍ ഉദ്ഘാടനവേളയില്‍ എം.മുകുന്ദനും ഈ ചിത്രത്തെ പരാമര്‍ശിച്ച് സംസാരിച്ചിരുന്നു.
Content Highlights: Quo Vadis, Aida? gets applause a great reception at IFFK Thalassery edition 2021