കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിയേറ്ററിന്റെ ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകൾക്കു മാത്രമേ പ്രവേശനം ഉള്ളൂ. മാസ്ക് ധരിച്ചവരെ മാത്രമേ തിയേറ്ററിലേക്കു പ്രവേശിപ്പിക്കൂ. ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കും. പ്രവേശന സമയത്ത് ഡെലിഗേറ്റ് കാർഡ് കാണിക്കണം.

റിസർവേഷൻ വഴിയാണു പ്രവേശനം. റിസർവേഷൻ തലേന്നാൾ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. സിനിമ തുടങ്ങുന്നതിന്‌ ഒരു മണിക്കൂർ മുന്നേ അവസാനിക്കും. റിസർവേഷൻ കാൻസൽ ചെയ്യാൻ സാധിക്കില്ല.

International Film Festival Of Kerala Kochi Edition IFFK 2020-2021 precautions theater root map

തിയേറ്ററുകൾ

സരിത, സവിത, സംഗീത

റോഡ്: ബാനർജി റോഡ്

എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽനിന്ന്‌ 700 മീറ്റർ.

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ഒന്നര കിലോമീറ്റർ ദൂരം

മേനക റൂട്ടിലുള്ള ബസുകൾ വഴി തിയേറ്ററിനു മുന്നിൽ ഇറങ്ങാം.

ശ്രീധർ

റോഡ്: ഷണ്മുഖം റോഡ്

എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽനിന്ന്‌ ജ്യൂ സ്ട്രീറ്റ് വഴി 1.1 കിലോമീറ്റർ.

എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽനിന്നും 2.5 കിലോമീറ്റർ ദൂരം.

മേനക റൂട്ടിലുള്ള ബസിൽ തിയേറ്ററിനു മുന്നിൽ ഇറങ്ങാം.

കവിത

റോഡ്: എം.ജി. റോഡ്

എം.ജി. റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇറങ്ങി തിയേറ്ററിലേക്കു വരാം.

എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 1.8 കിലോമീറ്റർ.

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 1.9 കിലോമീറ്റർ.

പത്മ റൂട്ടിലുള്ള ബസുകളിൽ തിയേറ്ററിനു മുന്നിൽ ഇറങ്ങാം.

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന്‌ ഒരു കിലോമീറ്ററിനടുത്തു ദൂരം.

പത്മ സ്‌ക്രീൻ-1

റോഡ്: എം.ജി. റോഡ്

എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽനിന്നു നടക്കാവുന്ന ദൂരം.

എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 2.1 കിലോമീറ്റർ.

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 1.4 കിലോമീറ്റർ.

പത്മ റൂട്ടിലുള്ള ബസുകളിൽ കയറി തിയേറ്ററിനു മുന്നിൽ ഇറങ്ങാം.

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് ഒരു കിലോമീറ്റർ ദൂരം.

Content Highlights: International Film Festival Of Kerala, Kochi Edition, IFFK 2020-2021, precautions for delegates, theater root