തലശ്ശേരി: വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും സിനിമാപ്രദര്‍ശന പട്ടികയില്‍ മാറ്റം. 25-ന് ലിബര്‍ട്ടി സ്യൂട്ടില്‍ ഉച്ചയ്ക്ക് 1.45-ന് പ്രദര്‍ശിപ്പിക്കാനിരുന്ന ജയരാജിന്റെ ചിത്രം ഹാസ്യം വൈകീട്ട് അഞ്ചിന് ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസിലായിരിക്കും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ അതേസമയം പ്രദര്‍ശിപ്പിക്കാനിരുന്ന ചിത്രമായ ഡെസ്റ്ററോ ഉച്ചയ്ക്ക് 1.45-ന് ലിബര്‍ട്ടി സ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കും. ലിബര്‍ട്ടി സ്യൂട്ടില്‍ നാലുമണിക്കുള്ള ചിത്രം ലോണ്‍ലി റോക്കിന്റെ പ്രദര്‍ശനം 4.15-ലേക്കും മാറ്റി.

26-ന് നാലുമണിക്ക് ലിബര്‍ട്ടി സ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചുരുളി വൈകീട്ട് ഏഴിന് ലിറ്റില്‍ പാരഡൈസിലായിരിക്കും. അതേസമയം ലിറ്റില്‍ പാരഡൈസില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 'നെവര്‍ ഗോണ സ്‌നോ എഗെയ്ന്‍' എന്ന സിനിമയുടെ പ്രദര്‍ശനം വൈകീട്ട് നാലിനേ ലിബര്‍ട്ടി സ്യൂട്ടിലും നടക്കും. പ്രദര്‍ശനക്രമത്തിലെ മാറ്റങ്ങള്‍ അനുസരിച്ചായിരിക്കും റിസര്‍വേഷനുകള്‍ സ്വീകരിക്കുക.

മേളയില്‍ ഇന്ന്

ലിബര്‍ട്ടി സ്യൂട്ട്: രാവിലെ 9.15-ന് സരി മിസ്‌ക്, 11.30 സ്ഥല്‍പുരാണ്‍, 1.45 ഡെസ്റ്ററോ,4.15 പിഡ്ര സോള, 6.00 ലാന്‍ സെ ലൈ ചെ.

ലിബര്‍ട്ടി ഗോള്‍ഡ് : 9.30-ബേണിങ്,12.45 മയൂര്‍ ജൊന്‍ജല്‍, 3.15 വാസന്തി, 6.00 ബിരിയാണി.

ലിറ്റില്‍ പാരഡൈസ് : 9.30-ന് 200 മീറ്റേഴ്സ്,12.15 ബാല്‍ക്കണി ടി ഭഗവാന്‍, 2.30 മാളു, 5.00 ഹാസ്യം,7.30മ പ്ലാറ്റ്സ് പിസ് ബേബി.

പാരഡൈസ് : 9.45 കുതിരൈവാല്‍, 1.30 അറ്റന്‍ഷന്‍ പ്ലീസ്,4.15 ലൈല ഓര്‍ സാത് ഗീഥ്, 6.30 വാങ്ക്.

മിനി പാരഡൈസ്: 11.00 ഫോര്‍ എവര്‍ മൊസാര്‍ട്, 2.00 കരി,4.30 അരവിന്ദന്‍ സ്മാരക പ്രഭാഷണം (റെക്കോഡഡ്).

മൂവി ഹൗസ് : 9.45 എറ്റെ 85, 12.00 വൈഫ് ഓഫ് സ്പൈ, 2.45 ദ മാന്‍ ഹു സോള്‍ഡ് സ്‌കിന്‍, 5.30 ഡിയര്‍ കോമ്രേഡ്സ്.

Content Highlights: IFFK 2021 Thalassery edition, Biriyani, Haasyam, Vanku, Film Festival