തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുന്‍ എംപി എം.ബി രാജേഷ് മേളയിലെ അനുഭവങ്ങളും കണ്ട ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു. രണ്ട് തവണ എംപി ആയിരുന്ന എം.ബി രാജേഷിന് ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

എം.ബി രാജേഷിന്റെ ഇഷ്ടചിത്രം പാരാസൈറ്റ് ആണ്. ഹൃദയസ്പര്‍ശിയായ ചിത്രമായിരുന്നു പാരാസൈറ്റ് എന്ന്  രാജേഷ് പറഞ്ഞു. അര്‍ജന്റീന ചിത്രം സൗത്ത്, നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍, ക്രൈം 13/ 2005 എന്നിവയാണ് കണ്ടത്. ഉദയകുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട ക്രൈം 13/ 2005 ചിത്രം കാണാനും ഉയദകുമാറിന്റെ അമ്മയെയും കേസില്‍ വാദിച്ച അഭിഭാഷകനെയും കാണാന്‍ സാധിച്ച അനുഭവവും എം.ബി രാജേഷ് പങ്കുവച്ചു.

Content Highlights:MB Rajesh former MP at IFFK 2019