തിരുവനന്തപുരം: മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീലങ്കൻ നടി ദിനാരാ പുഞ്ചിഹേവ. മലയാള സിനിമകൾ അടുത്ത കാലത്താണ് കണ്ടുതുടങ്ങിയതെന്നും അവ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയ ദിനാര മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രസന്ന വിതാനഗെയുടെ ഗാഡി എന്ന സിംഹളീസ് ഭാഷ ചിത്രത്തിന്റെ  അവതരണത്തിനായി എത്തിയതാണ് ദിനാര.

ഐഎഫ്എഫ്കെ വളരെ നന്നായി സംഘടിക്കപെട്ട ഫിലിം ഫെസ്റ്റിവലാണ്. കേരളത്തിലെന്ന പോലെ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന വേറൊരിടം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ദിനാര പറഞ്ഞു. 

ശ്രീലങ്ക ലോക സിനിമയ്ക്ക്  ധാരാളം സംഭാവനകൾ നല്കിട്ടുണ്ടെന്നും ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ശ്രീലങ്കൻ സിനിമ ലോകത്തിന്റെ പല ഭാഗത്തേക്ക്‌ സഞ്ചരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 actress dinara punchihewa interview