ഇത്തവണത്തെ ഐ എഫ് എഫ് കെയില്‍ ആദ്യത്തെ പാസ് ഏറ്റുവാങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് നടി അഹാന കൃഷ്ണ. ടാഗോര്‍ തിയേറ്ററില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍.

കണ്ട ഏഴ് സിനിമകളും ഇഷ്ടപ്പെട്ടു. ഒരുപാട് ആളുകള്‍ ഒന്നിക്കുന്ന, സംസാരങ്ങള്‍ നല്‍കുന്ന ഒന്നാണ് സിനിമ. വളരെ പോസിറ്റീവ് ആയ അന്തരീക്ഷമാണ് ഇവിടെ. പഠിക്കണമെങ്കില്‍ സിനിമ കണ്ട് ഒരുപാട് പഠിക്കാനുണ്ട്. സിനിമ കാണുമ്പോള്‍ സബ്‌ടൈറ്റില്‍ നോക്കണോ ആസ്വദിക്കണോ എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് എന്നും അഹാന പറഞ്ഞു.

സിനിമ കാണുമ്പോള്‍ എന്തെങ്കിലും ചെറിയ പ്രചോദനം ഒക്കെ ലഭിക്കാറുണ്ട്. വെബ്സീരീസുകള്‍ കാണാറുണ്ട്. അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നും അഹാന പ്രതികരിച്ചു.

Content Highlights: ahaana krishna wants to act in web series, IFFK 2019, film festival