ആദ്യമായാണ് ഐ എഫ് എഫ് കെയില്‍ പങ്കെടുക്കുന്നതെന്ന് യുവനടന്‍ ഗബ്രി ജോസ്. വളരെ നല്ല അനുഭവമാണ് മേളയെന്നും ഗബ്രി പ്രതികരിച്ചു. സിനിമയെ സ്‌നേഹിക്കുന്നവരും സിനിമയേക്കുറിച്ചു ചിന്തിക്കുന്നവരുമായ ഒരുപാട് പേരേ കണ്ടു. എന്റെ കംഫര്‍ട് സോണില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളാണ് കണ്ടത്. ഫിലാസ് ചൈല്‍ഡ് വളരെ ഇഷ്ടപ്പെട്ടു. പ്രതീക്ഷകളോടെ അല്ല ഒരു സിനിമക്കും കയറിയതെന്നും ഗബ്രി പറഞ്ഞു.

സിനിമകളുടെ നിലവാരം ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. ഫിലാസ് ചൈല്‍ഡ് ഞാനുമായി ഒരുപാട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന തോന്നി. സ്വന്തം മകന്‍ അല്ലെങ്കിലും ആ അമ്മ കുട്ടിയോട് കാണിക്കുന്ന സ്‌നേഹം ശരിക്ക് ഉള്ളില്‍ത്തട്ടി. കണ്ണു നനയുന്ന അനുഭവമായിരുന്നു തീയേറ്ററില്‍ നിന്നു കിട്ടിയത്. എന്റെ കൂടെ ഇരുന്നവരൊക്കെ ശരിക്ക് കരയുന്നുണ്ടായിരുന്നു. ഈ സിനിമയുടെ നിര്മാതാവിനെയും കാസ്റ്റിംഗ് ഡയറക്ടറേയും കാണാന്‍ സാധിച്ചതും ഭാഗ്യമായി കാണുന്നെന്നും ഗബ്രി കൂട്ടിച്ചേര്‍ത്തു.

കമലിന്റെ പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തിലെ നായകനാണ് ഗബ്രി.

Content Highlights: Actor Gabri John on fiela's child movie IFFK 2019