ലയുടെമേല്‍ സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത് ഏല്‍പ്പിച്ച നിയന്ത്രണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കഥ പറയുകയാണ് ദി ഹ്യൂമറിസ്റ്റ്. അസഹിഷ്ണുതയെന്ന പ്രയോഗം തന്നെ ഉദയം ചെയ്ത സോവിയറ്റ് യൂണിയന്റെ ഭരണകൂട ഭീകരതയുടെ കറുത്ത കാലഘട്ടത്തെ ചിത്രം അനാവരണം ചെയ്യുന്നു. ബോറിസ് അര്‍ക്കാഡീവ് എന്ന കൊമേഡിയന്റെ ജീവിതമാണ് ദി ഹ്യൂമറിസ്റ്റ്.

തകര്‍ച്ചയ്ക്കുമുമ്പുള്ള സോവിയറ്റ് കാലം കൃത്യമായി അവതരിപ്പിക്കുകയാണ് സിനിമ. കാലഘട്ടത്തിന്റെ സംസ്‌കാരവവും അധികാരം ഏതു വിധത്തില്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കപ്പെടുന്നു. സ്റ്റേറ്റ് ടെലിവിഷവും അതിലെ ദൃശ്യങ്ങളും അധികാര ഭയാനകത ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ഒരു കലാകാരന്റെ തമാശങ്ങള്‍ രാഷ്ട്രത്തിനും അധികാരികള്‍ക്കും സഹിക്കാനാകുന്നില്ല. എന്നാല്‍ അയാളെ നിശബ്ദനാക്കാന്‍ അവര്‍ പലവിധത്തില്‍ ശ്രമിക്കുകയാണ്. രഹസ്യാന്വേഷ ഏജന്‍സികളുടെ രംഗപ്രവേശങ്ങളും നിഗൂഢവും ഭയപ്പെടുത്തുന്നതുമായ രാഷ്ട്ര സംവിധാനങ്ങളിലൂടെയും ചോദ്യം ചെയ്യലുകളും ബോറിസിനെ തളര്‍ത്തുന്നു. അസ്വസ്ഥനാകുന്ന അയാള്‍ അനാരോഗ്യത്തിലും അധികാരികളുടെ ഉല്ലാസവേദികളിലെത്താന്‍ നിര്‍ബന്ധിതനാകുന്നു.

ശീതയുദ്ധകാലത്തിന്റെ ആയുധപ്പന്തകാലം ഇടയ്ക്കിടെ യുദ്ധഭീതി പകരുന്നു. ആകാശയുദ്ധത്തനായുള്ള ഗവേഷണ ശാലയിലെ ഇന്റൊറോഗേഷന്‍ മുറിയില്‍ തമാശ പറയേണ്ടിവരികയാണ് ബോറിസിന്. തമാശകള്‍ അധികാരികളുടെ അപ്രീതിക്ക് കാരണമാവുന്നത് രംഗം സങ്കീര്‍ണമാക്കുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം വര്‍ത്തമാനകാലത്തിന്റെ സ്വതന്ത്ര കാലത്ത്‌ ബോറിസ് അര്‍ക്കാഡീവ് തന്റെ തമാശകളുമായി എത്തുമ്പോള്‍ ചിത്രം അവസാനിക്കുകയാണ്. മിഖായേല്‍ ഇഡോവ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സരവിബാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

Content Highlights:the humorist movie review, IFFK 2019