ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനം കഴിഞ്ഞ ചിത്രം ആണ് അവര്‍ ലേഡി ഓഫ് ദി നൈല്‍. 1973ല്‍ റുവാണ്ടയിലെ ഒരു കത്തോലിക് സ്‌കൂളില്‍ വച്ചു നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമ പറയുന്നത്.

റുവാണ്ടയിലെ റ്റുറ്റ്‌സി, ഹുടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും കോളോണിയലിസവും ആണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങള്‍.  

റുവാണ്ടയിലെ ഭൂരിപക്ഷ വിഭാഗമാണ് ഹുടു വിഭാഗം. 1993ല്‍ ഹുട്ടു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ടുട്വി വിഭാഗത്തില്‍ പെട്ടവരെ നരഹത്യ ചെയ്യാന്‍ തുടങ്ങി. ചിത്രത്തിലെ കത്തോലിക് സ്‌കൂള്‍ റുവാണ്ടന്‍ സമൂഹത്തിന്റെ ഒരു പ്രതിബിംബമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കഥാപാത്രത്തില്‍ മാത്രം ഒതുങ്ങാതെ ആണ് കഥ മുന്നോട്ടു പോകുന്നത്. എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം മികച്ചതു തന്നെ ആയിരുന്നു. 50 വര്‍ഷം മുമ്പത്തെ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഛായാഗ്രാഹകനും കൊളോണിയലിസത്തിന്റെ യാഥാര്‍ഥ്യം ഓര്‍മിപ്പിക്കുന്നതില്‍ പിന്നണി സംഗീത സംവിധായകനും വിജയിച്ചു.

Content HIghlights : iffk 2019 our lady of the nile movie review