ഭയാര്‍ഥികളുടെ ആകുലതകളും പലായനം മനുഷ്യരില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ചര്‍ച്ച ചെയ്യുന്ന  ചിത്രങ്ങള്‍ ലോക സിനിമയില്‍ ധാരാളം പിറന്നിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ വിശാലമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായി തീരുന്നത് അപൂര്‍വമാണ്. ഒരു സിനിമ  അതിന്റെ പൂര്‍ണതയിലേക്ക് സഞ്ചരിക്കുന്നത് അത് ചര്‍ച്ച ചെയ്യുന്ന വിഷയം പ്രേക്ഷകരിലേക്ക് എത്തുമ്പോഴും അതെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോഴുമാണ്. ഗോരന്‍ പാസ്‌കല്‍ജെവിക് സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം ഡെസ്‌പൈറ്റ് ദി ഫോഗ് വ്യത്യസ്തമാകുന്നതും ഇവിടെയാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പക്കപ്പെട്ട ഡെസ്‌പൈറ്റ് ദി ഫോഗ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയും പേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു.

ലോക സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ  കയ്യൊപ്പു പതിഞ്ഞ ചിത്രമെന്ന്  ഡെസ്‌പൈറ്റ് ദി ഫോഗിനെ വിശേഷിപ്പിക്കാം. അന്താരാഷ്ട്ര തലത്തില്‍ ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും സിനിമ വിദ്യാര്‍ഥികള്‍ പഠന വിഷയമാക്കുകയും ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. തന്റെ എഴുപത്തി രണ്ടാം വയസ്സിലും സാമൂഹ്യ പ്രശ്‌നങ്ങളോട് നിരന്തരം സംവദിക്കുന്നതിലും അവയെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതില്‍  വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഗോരന്‍ പാസ്‌കല്‍ജെവിക് സ്വീകരിച്ചിരിക്കുന്നത്.

ഇനി സിനിമയലേക്ക് വരാം. ഇറ്റലിയുടെ തീരദേശ പ്രദേശത്ത് കൂടി പലായനം ചെയ്യാന്‍ ശ്രമിക്കുന്ന കുടംബത്തില്‍ നിന്ന്  ഒരു കുട്ടി വേര്‍പിരിഞ്ഞു പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഈ കുട്ടി അലഞ്ഞു തിരിഞ്ഞ് ഇറ്റാലിയന്‍ തെരുവിലെത്തുന്നു. അവിടെ റെസ്റ്റേറന്റെ നടത്തുന്ന പൗലോ എന്നയാള്‍ ഒരു രാത്രി ഈ കുട്ടിയെ യാദൃശ്ചികമായി കാണുന്നു. അദ്ദേഹം അവനെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്നു. കുട്ടിയെ മുഹമ്മദ് എന്നാണ് പൗലോ വിളിക്കുന്നത്. മുഹമ്മദിനെ തന്റെ ഭാര്യക്ക് പൗലോ പരിചയപ്പെടുത്തി കൊടുക്കുന്നു. എന്നാല്‍ പൗലോയെ സംശയത്തോടെ നോക്കുന്ന ഭാര്യ മുഹമ്മദിനെ തുടക്കത്തില്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം പൗലോയുടെ ഭാര്യയുടെ സമീപനത്തില്‍ മാറ്റം വരികയാണ്. അകാലത്തില്‍ പൊലിഞ്ഞ മകന്റെ സ്ഥാനത്ത് അവര്‍ മുഹമ്മദിനെ കാണുന്നു. കുടുംബവും സമൂഹവുമെല്ലാം മുഹമ്മദിനെിരേ രംഗത്ത് വന്നപ്പോഴും പൗലോയും ഭാര്യയും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.അങ്ങനെ പൊതുസമൂഹത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിക്കുന്ന ദമ്പതിമാര്‍ മുഹമ്മദിന്റെ പൂര്‍ണ രക്ഷകര്‍തൃത്വം ഏറ്റെടുക്കുകയാണ്.

പിന്നീടുള്ള സംഭവ വികാസങ്ങള്‍...

അഭയാര്‍ഥികളുടെ ദുരിതങ്ങളും പൊതുസമൂഹവും യൂറോപ്യന്‍ ഭരണകൂടങ്ങളും അവരോട് കാണിക്കുന്ന വിവേചനവും ദയാരാഹിത്യവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഡെസ്‌പൈറ്റ് ദി ഫോഗ്. അനാഥരായി  പതിനായിരക്കണക്കിന് കൗമാരക്കാര്‍ യൂറോപ്പിലെ തെരുവുകളില്‍ അലഞ്ഞു നടക്കുകയാണെന്നും അതില്‍ പകുതിയും ഇറ്റലിയിലെ റോഡുകളിലുണ്ടെന്നുമുള്ള ഇന്റര്‍പോളിന്റെ റിപ്പോര്‍ട്ടാണ് ഗോരന്‍ പാസ്‌കല്‍ജെവികിനെ സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: iffigoa2019 movie review despite the fog review