തിരുവനന്തപുരം: ബൂസാന്‍, മുംബൈ, കൊല്‍ക്കത്ത രാജ്യാന്ത ചലച്ചിത്ര മേളകളില്‍ തിളങ്ങിയ 'രാഹ്ഗിര്‍' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.
ആദില്‍ ഹുസൈന്‍, നീരജ് കാബി, തിലോത്തമ ഷോം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം ഘോഷ് ആണ്. അമിത് അഗര്‍വാളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് നിര്‍മാതാവ് അഭിപ്രായപ്പെട്ടു. തങ്ങളുടെ ചിത്രത്തിന് ലഭിച്ച അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ജൂറിയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 8, 9, 12 ദിവസങ്ങളില്‍ രാഹ്ഗിര്‍ പ്രദര്‍ശനത്തിനെത്തും. മനുഷ്യബന്ധങ്ങളിലെ സ്‌നേഹവും സംഘര്‍ഷവും ചര്‍ച്ച ചെയ്യുന്ന രാഹ്ഗിര്‍ മികച്ച അഭിപ്രായമാണ് ചലച്ചിത്ര മേളകളില്‍ നേടിയിരിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Raahgir Adil Hussian movie Goutam Ghose IFFK 2019