തിരുവനന്തപുരം: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അധിക പ്രദര്‍ശം. 'നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍' എന്ന ചിത്രത്തിന്റെ ഒരു പ്രദര്‍ശനം കൂടി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

ഇന്ന് നിള തിയറ്ററില്‍ നടക്കുന്ന രണ്ടാം പ്രദര്‍ശനത്തോടെ മേളയില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ചിത്രം ഒരു വട്ടം കൂടി പ്രദര്‍ശിപ്പിക്കുമെന്നാണ് അക്കാദമി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അശ്വിന്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Kashmir issue movies, IFFK 2019, No fathers in Kashmir