തിരുവനന്തപുരം: പലതരം യാത്രകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എന്തെങ്കിലും വ്യത്യസ്തത നിറഞ്ഞ യാത്രകള്‍ ശ്രദ്ധപിടിച്ചുപറ്റാറുമുണ്ട്. അത്തരത്തിലൊരു യാത്ര അവസാനിച്ചത് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലായിരുന്നു.

കണ്ണൂര്‍ തളിപറമ്പില്‍ നിന്നുള്ള ആറംഗ സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്രമേള കാണാന്‍ എത്തിയത് സൈക്കിളില്‍ ആണ്. കഴിഞ്ഞ മാസം കാസര്‍കോട്‌ നിന്നാരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കുന്ന കാന്തന്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ട്. തിരക്കഥാകൃത്തായ ഉണ്ണികൃഷ്ണന്‍ മൊറാഴയാണ് കൂട്ടത്തിലെ സീനിയര്‍.

കാന്തന്റെ ആര്‍ട്ട് ഡയറക്ടര്‍ ഷെബി ഫിലിപ്, സ്റ്റീല്‍ ഫോട്ടോഗ്രാഫര്‍ ടോണി മണ്ണില്‍പ്ലാക്കന്‍, ഛായാഗ്രാഹകന്‍ പ്രിയന്‍, വി എഫ് എക്സ് വിദഗ്ധരായ അര്‍ജുന്‍, ശ്രീമോന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. എല്ലാവരും സമാന്തര സിനിമയുടെ വക്താക്കളാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമാന്തര സിനിമകള്‍ക്ക് സര്‍ക്കാരും മറ്റ് സമിതികളും പ്രദര്‍ശന വേദി ഒരുക്കിത്തരണം എന്നാണ് തങ്ങള്‍ ഈ യാത്രയിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kasaragod to Thiruvananthapuram a Cycle Journey IFFK 2019 Film Festival of Kerala

മേളയില്‍ പരമാവധി ചിത്രങ്ങള്‍ കാണണം എന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

kasaragod to Thiruvananthapuram a Cycle Journey IFFK 2019 Film Festival of Kerala

Content Highlights: kasaragod to Thiruvananthapuram a Cycle Journey,  IFFK, 2019, Film Festival of Kerala