തിരുവനന്തപുരം: സിനിമാ നിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദ്യകളില്‍ വന്ന മാറ്റം നവസംവിധായകര്‍ക്ക് വെല്ലുവിളിയാണെന്ന് ഓപ്പണ്‍ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍ കൃഷ്ണാന്ദ് പറഞ്ഞു.

ഓരോ സിനിമയിലും പുതിയ അനുഭവമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയാണ് സംവിധായകര്‍ക്കു വെല്ലുവിളിയാകുന്നതെന്നും സാങ്കേതിക വിദ്യകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യത്തോടൊപ്പം  ഇത്തരം വെല്ലുവിളികളും നേരിടാന്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ഫഹീം ഇര്‍ഷാദ്, ഛായാഗ്രാഹകന്‍ അന്‍സാര്‍ ഷാ, ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights : iffk 2019 news