തിരുവനന്തപുരം: ആഫ്രിക്കന്‍ മേഖലയിലെ ജീവിതയാഥാര്‍ഥ്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗമാണ് സിനിമയെന്ന് 'ബുര്‍കിനോ ഫാസോ' സംവിധായക അപ്പോലീന്‍ ട്രവോര്‍. ആഫ്രിക്കയിലെ സാഹചര്യങ്ങള്‍ സിനിമ നിര്‍മാണത്തിന് അനുകൂലമല്ലന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ പങ്കെടുക്കവെ അവര്‍ പറഞ്ഞു. 

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഈ മേഖലയെ കലുഷിതമാക്കിയിരിക്കുകയാണ്. എങ്കിലും യുവതലമുറ സിനിമ നിര്‍മ്മാണത്തിന് ശ്രമിക്കുന്നുണ്ട്. സിനിമയിലൂടെ മാത്രമേ തങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങളും സംസ്‌കാരവും ലോകം മുഴുവന്‍ ചര്‍ച്ചയാകൂ. അതുകൊണ്ടാണ് വനിതയായിട്ടും താനും ഈ മേഖല തെരെഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.

സംവിധായകരായ പ്രിയനന്ദനന്‍, ബാലു കിരിയത്ത്, മനു അശോകന്‍, നിര്‍മാതാക്കളായ ആയുഷ് പട്ടേല്‍, മിറ്റ് ജാനി, സ്പാനിഷ് താരം  ലിയ ബ്രിയോണ്‍സ്, മീര സാഹിബ് എന്നിവര്‍ പങ്കെടുത്തു.

Content Highlights : iffk 2019 press release