തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച്ച കൈരളി ശ്രീ തീയറ്ററില്‍ അനുഭവപ്പെട്ടത് അത്ഭുതപൂര്‍വമായ തിരക്ക്. വൈകീട്ട് പെയ്ത കനത്ത മഴയെ അവഗണിച്ചും വലിയ ജനക്കൂട്ടമാണ് ചിത്രങ്ങള്‍ കാണാനെത്തിയത്. തിരക്കിനിടെ ക്യൂ തെറ്റി സംഘര്‍ഷാവസ്ഥയുണ്ടായി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പരിഹാരമായത്.

കൈരളി തിയേറ്ററില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയും ശ്രീ തിയ്യറ്ററില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉര്‍വശി ശാരദ വേഷമിട്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1972ല്‍ പുറത്തിറങ്ങിയ സ്വയംവരവുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിജിറ്റലായല്ലാതെ ചിത്രത്തിന്റെ ഒറിജിനല്‍ ഫിലിം തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ് സ്വയംവരം. ആദ്യ ചിത്രത്തിന്റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. ചിത്രത്തിലെ നായിക ശാരദയും ചടങ്ങില്‍ പങ്കെടുക്കും.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

iffk 2019

Content Highlights : sharada adoor gopaklakrishnan for swayamvaram screening iffk 2019