തിരുവനന്തപുരം: സിനിമയിലെ സെന്‍സര്‍ഷിപ്പ് സ്വതന്ത്ര ചിന്തയ്ക്ക് തടസ്സമാകുന്നതായി  നടി നമിത ലാല്‍. വിദേശരാജ്യങ്ങളിലെ ഗ്രേഡിങ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ സെന്‍സറിങ്. വിദേശരാജ്യങ്ങളില്‍ സിനിമകളുടെ ഉള്ളടക്കത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്കുകുമ്പോള്‍ ഇന്ത്യയില്‍ പലചിത്രങ്ങളും നിരോധിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിയേറ്ററുകളിലും ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കാന്‍  സിനിമകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത്  സംവിധായകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള  കടന്നു കയറ്റമാണെന്ന്  ജാപ്പനീസ് സംവിധായകന്‍ ജോ ഒടഗിരി പറഞ്ഞു. ലയണല്‍ ഫെര്‍ണാണ്ടസ്, മീരാ സാഹേബ് ,ബാലു കിരിയത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 news sensoring in cinema