തിരുവനന്തപുരം: മലയാള സിനിമകള്‍ക്ക് രാജ്യാന്തര തലത്തില്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിന് തുടക്കമായി. സിനിമ മാര്‍ക്കറ്റിംഗിലെ നൂതന സാധ്യതകള്‍ക്കൊപ്പം പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനം കൂടിയാണ് ഫിലിം മാര്‍ക്കറ്റെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍, സജിന്‍ബാബു, ദേവദാസ് കല്ലുരുട്ടി, മോനി ശ്രീനിവാസന്‍ തുടങ്ങിയവര്‍ ആദ്യദിവസം ഫിലിംമാര്‍ക്കറ്റില്‍ ചിത്രങ്ങളുമായി എത്തി. സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍,എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജൂഡി ഗ്ലാഡ്സ്റ്റന്‍ ,പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവര്‍  വിവിധ കമ്പനികളുടെ മാര്‍ക്കറ്റിങ്  പ്രതിനിധികളായി പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, സിബി മലയില്‍,  ഉമാ ഡാ ക്യൂന്‍ഹ, നിര്‍മാതാവ് ബേബി മാത്യു സോമതീരം തുടങ്ങിയവര്‍ പങ്കെടുത്തു. ഫിലിം മാര്‍ക്കറ്റ് ഡിസംബര്‍ 12 നു സമാപിക്കും.

Content Highlights : iffk 2019 news film market kamal beena paul priyanandanan