തിരുവനന്തപുരം: ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും രാജ്യത്ത് നിര്‍മിക്കുന്ന സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കാത്തതിന് കാരണം ഭാഷാപരിചയക്കുറവാണെന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് വൈസ് പ്രസിഡന്റ് പ്രേമേന്ദ്ര മജുംദാര്‍.  പ്രാദേശിക ഭാഷകളില്‍ സബ് ടൈറ്റിലുകള്‍ സിനിമാസ്വാദനത്തിന് അനിവാര്യമാണെന്നും  അദ്ദേഹം പറഞ്ഞു. ഐ.എഫ്.എഫ്.കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മജുംദാര്‍

സബ് ടൈറ്റിലുകള്‍ നിര്‍മിക്കാന്‍ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ എടുക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന്  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  കമല്‍ പറഞ്ഞു .പ്രേമേചന്ദ്രന്‍ പി, സ്മിത പന്ന്യന്‍ ,പ്രമോദ്, നന്ദലാല്‍, മൊമദ് മൊണ്ടാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: iffk 2019, Film festival, premendra majumder, Film critic, Writer