തിരുവനന്തപുരം: ദക്ഷിണ കൊറിയയിലും വാരണസിയിലും കര്‍ണാടകയിലും ചിത്രീകരിച്ച 'വൃത്താകൃതിയിലുള്ള ചതുരം' എന്ന ചിത്രത്തിന്റെ നിര്‍മാണ ചിലവ് ഏതൊരു സമാന്തര സിനിമയെക്കാളും കുറവായിരുന്നുവെന്ന് സംവിധായകന്‍ കൃഷന്‍ഡ് ആര്‍ കെ.

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് വൃത്താകൃതിയിലുള്ള ചതുരം. പിതാവിന്റെ മരണത്തെതുടര്‍ന്ന് നാട്ടിലെത്തുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരനായ യുവാവിന്റെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മേളയിലെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു കൃഷന്‍ഡ് ആര്‍കെ.

Content Highlights : iffk 2019 director krishnand r k vrthakrithiyilulla movie