2 ജോഡി ദമ്പതികള്‍ ഒരു ഞായറാഴ്ച ദിവസം ചെലവഴിക്കുന്നതാണ് ഒരു ഞായറാഴ്ചയുടെ പ്രമേയമെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. പൂര്‍ണമായും യുവാക്കളാണ് ഈ സിനിമയിലെ താരങ്ങളെന്ന് പറയാനാവില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രണയം. നമ്മളൊക്കെ ജീവിക്കുന്നത് തന്നെ, മനുഷ്യ വംശം മുന്നോട്ട് പോകുന്നത് തന്നെ, പ്രണയം ഉള്ളതുകൊണ്ടാണ്. എക്കാലത്തും അതിനെപ്പറ്റി പറയേണ്ട ആവശ്യമുണ്ട്. അതിനകത്തെ പ്രതിസന്ധികളെപ്പറ്റി പറയേണ്ടതുണ്ട്. ലോകത്തിലെ സാഹിത്യം, പെയിന്റിങ്, സംഗീതം തുടങ്ങിയവ എടുത്താല്‍ അതിലെല്ലാം പ്രണയമുണ്ട്.

ചലച്ചിത്ര മേളയില്‍ എന്റെ സിനിമക്ക് നല്ല അഭിപ്രായം വന്നതില്‍ സന്തോഷമുണ്ട്. ഇത്തരം വ്യക്തിത്വമുള്ള ചലച്ചിത്ര മേളകള്‍ വളരെ കുറവാണ്. ആ അര്‍ത്ഥത്തില്‍ ഈ മേള ശക്തമായി മുന്നോട്ട് പോകുന്നു എന്നത് ആഹ്ലാദകരമായ കാര്യമാണ്. ആമസോണിന്റെയും നെറ്റ്ഫ്‌ലിക്‌സിന്റെയും കാലത്ത് ചലച്ചിത്രമേളകള്‍ കാണാന്‍ യുവാക്കള്‍ വരുന്നത് ഒരു നല്ല കാര്യമാണ്.

മനുഷ്യന്‍ എപ്പോഴും ഒരു കമ്മ്യൂണല്‍ എക്‌സ്പീരിന്‍സിന് വേണ്ടി കൊതിക്കുന്നവരാണ്. അത് മനുഷ്യന്റെ ജീനിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് സിനിമ ഒരു ജനക്കൂട്ടത്തിനൊപ്പം കാണുക, അവരോട് സംസാരിക്കുക തുടങ്ങിയവ മേളയുടെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 syamaprasad director interview a sunday film