ന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ ഇന്ററസ്റ്റിങ് ആയിരുന്നെന്ന് ജൂറി അംഗവും സംവിധായകനുമായ രാജീവ് മേനോന്‍. തിരുവനന്തപുരത്ത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എഫ്.എഫ്.കെയോളം ജനകീയ പങ്കാളിത്തം ഇന്ത്യയിലെ വേറൊരു ചലച്ചിത്രമേളക്കും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ കൊല്ലങ്ങളായിട്ടുണ്ടാവുകയും മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‍കുന്നതുകൊണ്ടും വലിയ തോതില്‍ സിനിമാ പ്രേമികളുണ്ടിവിടെ. വിദ്യാര്‍ത്ഥികള്‍ തൊട്ട് പ്രായമായവര്‍ വരെ അതില്‍പ്പെടുന്നു. പിന്നെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്.

പണ്ടുകാലത്ത് അതായത് ഫിലിമുകള്‍ ഉപയോഗിച്ച് സിനിമ കാണിച്ചിരുന്ന സമയത്ത് സാങ്കേതികത്തിവ് എന്ന് പറഞ്ഞ് മറ്റുഭാഷകളുമായി കിടപിടിക്കാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇന്നാകട്ടെ അന്താരാഷ്ട്ര സിനിമകള്‍ കാണാന്‍ ഒരുപാട് വഴികളുണ്ട്. ഒരു സ്ഥാപനത്തില്‍പ്പോയി സിനിമ പഠിക്കണമെന്നില്ല. സിനിമ എല്ലാവര്‍ക്കും കാണാവുന്ന സ്ഥിതിയായി. അത്് സാങ്കേതികമായും ആര്‍ക്ക് വേണമെങ്കിലും പ്രാപ്യമായി. ബോക്സ് ഓഫീസില്‍ കുറച്ച് പണമുണ്ടാക്കുന്നതല്ല സിനിമ. മറിച്ച് ഇതിനൊരു കലാരൂപമുണ്ടെന്നും ആളുകള്‍ മനസിലാക്കിത്തുടങ്ങി. പുതിയ മലയാളസിനിമ എന്നുപറഞ്ഞാല്‍ പുതിയ പാതകള്‍ വെട്ടിത്തുറക്കുകയാണ്. ഒരേസമയം ജനപ്രീതി നേടുകയും അന്താരാഷ്ട്ര മേളകളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യുന്നു എന്നത് രസകരമായ കാര്യമാണ്.

നമുക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ കാര്യത്തെപ്പറ്റിയല്ലേ സിനിമയെടുക്കാന്‍ പറ്റൂ. വരുന്ന കഥകളെല്ലാം സംഗീതം കലര്‍ന്ന കഥകളാണ്. പക്ഷേ അടുത്ത പടം അങ്ങനെയാവണമെന്നുമില്ല. സംഗീതം എന്റെ കലാജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. പിന്നെ എല്ലാ സംഗീതത്തിനും അടിസ്ഥാനപരമായി ഒരു താളമുണ്ട്. ഭാഷയറിഞ്ഞില്ലെങ്കിലും താളം നമുക്ക് രസിക്കാന്‍ പറ്റും. ആ താളത്തില്‍ ഒരു ഗണിതമുണ്ട്. വ്യത്യാസമുണ്ടെങ്കിലും ഒരുതരം ഐക്യവുമുണ്ട്. മനുഷ്യനെ ഒന്നിപ്പിക്കുന്ന ആ താളം കൊണ്ടുവരാനാണ് സര്‍വം താളമയത്തിന്റെ ക്ലൈമാക്സില്‍ ശ്രമിച്ചത്. എ.ആര്‍.റഹ്മാനും അതിന് സഹായിച്ചു. മൂന്ന് നാല് തവണ ശ്രമിച്ചിട്ടാണ് ഒരു തീരുമാനത്തിലെത്തിയത്.

ഹരികൃഷ്ണന്‍സിലെ ഗുപ്തന് ശേഷം പിന്നെ അഭിനയിക്കാതിരുന്നതെന്താണെന്ന് പലരും ചോദിച്ചു. യഥാര്‍ത്ഥത്തില്‍ കഥയെഴുതാനും സിനിമയെടുക്കാനുമൊക്കെയാണ് എനിക്കിഷ്ടം. പേന എല്ലാവര്‍ക്കും ഉപയോഗിക്കാം. പക്ഷേ എഴുതുന്നതെല്ലാം കവിതയാവണമെന്നില്ല. സിനിമ എന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും കയ്യെത്തുന്ന ഒരു മേഖലയായി. വളരെയധികം പണവും സാങ്കേതികതയും വേണ്ട മാധ്യമം ഇന്ന് എല്ലാവര്‍ക്കും ലഭ്യമായി. അതില്‍ കഥയും ആഴവും പുതുമയും ഉണ്ടെങ്കിലേ നല്ല ക്ലൈമാക്സ് ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 rajeev menon director interview