യരെ ഒരു കൂട്ടായ്മ്മയുടെ ഫലമാണെന്നും വലിയൊരു സന്ദേശവും  ഉത്തരവാദിത്വവും നിർവഹിക്കാൻ ഉയരെയ്ക്ക് സാധിച്ചെന്ന് താൻ വിശ്വസിക്കുന്നതായും ചിത്രത്തിന്റെ സംവിധായകൻ മനു അശോകൻ..ഇരുപതിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ മാത്യുഭുമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു മനു.മേളയിലെ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ചിത്രം പ്രദര്ശിപ്പിക്കുന്നുണ്ട്. 

ഉയരെ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മേളയാണ്‌ ഇത്. ഐ എഫ്‌എഫ്‌ഐ യിൽ പ്രദർശിപ്പിച്ചു ഇപ്പോൾ ഐ എഫ് എഫ് കെ യിലും. കേരളത്തിലെ പൊതുജനം ഏറ്റെടുത്തിനും അപ്പുറത്തേക്ക് ഒരു ഫെസ്റ്റിവൽ കൾച്ചറിലേക്കും ഉയരെ തിരഞ്ഞെടുക്കപ്പെടുന്നതിന്റെയും അതിനു കിട്ടുന്ന നല്ല പ്രതികരണങ്ങളുടെയും സന്തോഷമുണ്ട്. ഗോവയിലും മികച്ച പ്രതികരണമാണ് ചിത്രതിനു ലഭിച്ചത്.അതു ചിത്രം കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രത്യേകത കൂടിയാണ്. ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന പ്രമേയമാണ്,നമ്മുടെ സമൂഹത്തിൽ നമുക്കു ചുറ്റും നടക്കുന്ന പേടികളാണ്..ഇതെല്ലാം നന്നായി കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും നല്ല പ്രതികരണം ലഭിക്കുമെന്ന് കരുതുന്നു. ഉയരെയ്ക്ക് മുൻപുള്ള ഞാനും ഉയരെയ്ക്ക് ശേഷമുള്ള ഞാനും എന്നുള്ള ലക്ഷ്യമുണ്ടായിരുന്നു..ഞാനെകിലും എന്റെ ചിന്തകളിൽ നിന്നും മാറണം എന്നുണ്ടായിരുന്നു.അതെനിക്ക് മനസിലാക്കാൻ പറ്റിയതോടെയാണ് ജനങ്ങളേയും കൂടി മനസിലാക്കിപ്പിക്കാൻ പറ്റിയത്. അങ്ങനെ ഒരു സന്ദേശവും അങ്ങനെ ഒരു ഉത്തരവാദിത്വവും ഉയരെ നിർവഹിച്ചു എന്നു വിശ്വസിക്കുന്നു.

പിന്നെ ചിത്രത്തിലെ താരങ്ങൾ, പാർവതി ആദ്യമേ നമ്മുടെ ടീമിന് അകത്തുള്ള ആളാണ്.,നടിയെന്ന നിലയിൽ പാർവതി കഴിവ് തെളിയിച്ചിട്ടുള്ള അഭിനേത്രിയാണ്.ആർപ്പണബോധമുള്ള കാലകരിയാണ്.അതുപോലെ കരിയറിൽ വളരെ റിസ്കിയായ തീരുമാനം എടുത്തത് ആസിഫ് അലിയാണ്.കാരണം നായക കഥാപാത്രമായും ഹിറ്റുകൾ സമ്മാനിച്ചും മുന്നേറുന്നതിനിടയിലാണ് ഒരു നെഗറ്റീവ് കഥാപത്രം ആസിഫ് തിരഞ്ഞെടുക്കുന്നത്. ഒരു നടനെന്ന നിലയിൽ ആ കഥാപാത്രം വഴിത്തിരിവ് ആണെന്ന് ആസിഫ് പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്.അതിനു നമ്മുടെ സിനിമ കാരണമായത്തിൽ ഒരുപാട് സന്തോഷം.അതുപോലെ തന്നെയാണ് ടോവിനോയും ആ കഥാപാത്രത്തിൽ ടിവിനോയുടെ കുറെ കാര്യങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അഭിനേതാക്കൾ മാത്രമല്ല ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർ ഉൾപ്പടെ ഉള്ള വലിയൊരു കൂട്ടായ്മയുടെ ഫലമാണ് ഉയരെ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 Manu Ashokan about Uyare movie