സിനിമയിലെത്തിയതിനു ശേഷമുള്ള ആദ്യ ഐഎഫ്എഫ്‌കെയില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് 'ലൂക്ക' സിനിമയുടെ സംവിധായകന്‍ അരുണ്‍ ബോസ്. തന്റെ ചലച്ചിത്രമേള അനുഭവത്തെ കുറിച്ച് അരുണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു. 

ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി 

ലൂക്ക ഇറങ്ങിയ ശേഷം വരുന്ന ആദ്യ ഐഎഫ്എഫ്‌കെ ആണ് ഇത്. ഇപ്രാവശ്യം വ്യത്യസ്തത എന്താണെന്ന് ചോദിച്ചാല്‍ കൂടുതല്‍ ആള്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. പണ്ട് ഞാനും സിനിമ കാണാന്‍ വരുന്ന ഒരു സാധാരണ ഡെലിഗേറ്റ് മാത്രമായിരുന്നു. 

അധ്യാപനത്തില്‍ നിന്ന് സംവിധാനത്തിലേക്ക് 

സിനിമയിലേക്ക്  വരുന്നതിനു മുന്‍പ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍ ആയിരുന്നു. എറണാകുളം ചോയ്‌സ് സ്‌കൂളിലും പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ആരെയും അസ്സിസ്റ്റ് ചെയ്ത് സിനിമയില്‍ വന്നതല്ല അതുകൊണ്ട് ഇതുപോലുള്ള അനുഭവങ്ങള്‍ ഏറെ സഹായിച്ചിട്ടിട്ടുണ്ട്. ഇന്നും ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന ജോലി പഠിപ്പിക്കുന്നത് തന്നെയാണ്. 

ഫിലിം ഫെസ്റ്റിവലുകള്‍ ഭാവിയുടെ സംവിധായകരെ രൂപപ്പെടുത്തുന്നു 

ഫിലിം ഫെസ്റ്റിവലിലൂടെ നമുക്ക് പല ജോണറില്‍ ഉള്ളതും നീയോ റിയലിസം, അവാന്റ് ഗാര്‍ദെ പോലുള്ള വ്യത്യസ്ത ശൈലികളിലുള്ള സിനിമകള്‍ കാണാനും അവയെ കുറിച്ചു കൂടുതല്‍ പരിജ്ഞാനം ലഭിക്കാനും സഹായിക്കുന്നു. ഫെസ്റ്റിവലില്‍ കണ്ട ലോക സിനിമകള്‍ തന്നെയാണ് ഒരു സംവിധായകനെന്ന നിലയില്‍ എന്നെയും രൂപപ്പെടുത്തിയത്. 
 
ഇപ്രാവശ്യം വൈകി എത്തിയത് കൊണ്ട് അധികം സിനിമകള്‍ കാണാന്‍ സാധിച്ചില്ല. എനിക്ക് പ്രിയപ്പെട്ട ഒരു ഡയറക്ടര്‍ ആണ് കെന്‍ ലോയ്ച്ച. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ സാധിച്ചാല്‍ ഉറപ്പായിട്ടും കാണും.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 luca movie arun bose director interview