തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് സൈലന്‍സറിലെ സണ്ണിയെന്ന് നടന്‍ ഇര്‍ഷാദ്. നന്നായി ചെയ്യാന്‍ പറ്റിയെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പലരും നല്ല അഭിപ്രായം പറഞ്ഞു. ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചവരുമുണ്ട്. ഈയടുത്ത കാലത്ത് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് സണ്ണി. വളരെ അറിഞ്ഞ് ചെയ്യാന്‍ പറ്റി. ഞാന്‍ തൃശ്ശൂര്‍ക്കാരനായതില്‍ ഇതുപോലുള്ള ഒരുപാട് സണ്ണിമാരെ അറിയാം. അത് അഭിനയത്തില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
പ്രിയനന്ദനുമായി നാടകത്തിലഭിനയിക്കുന്ന കാലംമുതല്‍ അടുപ്പമുണ്ട്. പ്രിയനന്ദന്റെ രണ്ട് സിനിമകളിലേ അഭിനയിക്കാതിരുന്നുള്ളൂ. ഏത് സമയത്തും ചേര്‍ത്തുപിടിക്കാവുന്ന സുഹൃത്താണ് പ്രിയനന്ദന്‍.
ലാലേട്ടന്റെ(ലാല്‍) മികച്ച പ്രകടനമാണ് സ്‌ക്രീനില്‍ കണ്ടത്. സിനിമ കണ്ട് ടി.വി.ചന്ദ്രന്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പുകഴ്ത്തി. ലാലേട്ടനുമായി നല്ലൊരു സൗഹൃദമുണ്ടാക്കാനും സൈലന്‍സര്‍ വഴി കഴിഞ്ഞു. അവസാനരംഗങ്ങളിലെ സംഘര്‍ഷമെല്ലാം മനോഹരമാക്കാന്‍ ഈ സൗഹൃദം സഹായിച്ചു. അദ്ദേഹത്തിനൊപ്പം ഇനിയും അഭിനയിക്കാന്‍ ഇടവരട്ടെയെന്നും ഇര്‍ഷാദ് പറഞ്ഞു.
സിദ്ദിഖ് മോഹന്‍ലാല്‍ ടീമിന്റെ ബിഗ് ബ്രദറാണ് പുതിയചിത്രം. അതില്‍ വില്ലനല്ല. അനൂപ് മേനോന്റെ കിംഗ് ഫിഷും പിറകെ വരുന്നുണ്ട്. രണ്ട് സിനിമകളിലും മികച്ച വേഷമാണ് ചെയ്യാന്‍ പറ്റിയതെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights : iffk 2019 actor irshad interview