സര്‍ബെയ്ജാന്‍ സംവിധായകന്‍ ഹിലാല്‍ ബൈഡറോവിന്റെ ചിത്രമാണ്  വെന്‍ ദി പെര്‍സിമ്മണ്‍സ് ഗ്രൂ (when the persimmons grew). ഐഎഫ്എഫ്‌കെയില്‍ മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. 

ആദ്യ പകുതിയില്‍ നിശ്ചലചിത്രങ്ങളിലൂടെ മാത്രമാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. സംവിധായകന്റെ അമ്മ തന്നെയാണ് ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന പ്രത്യേകതയുണ്ട്.  അസര്‍ബൈജാനിലെ ഒരു ഗ്രാമീണ പ്രദേശത്തില്‍ അമ്മയുടെ ജീവിതമാണ് തുടക്കത്തില്‍ പ്രധാനമായും കാണിക്കുന്നത്. 

ഒരു മെഡിറ്റേറ്റീവ് സിനിമ ആയതിനാല്‍ കഥാപാത്രങ്ങളിലൂടെയോ കഥാമുഹൂര്‍ത്തത്തിലൂടെയോ അല്ല ചിത്രം മുന്നോട്ടു പോകുന്നത്. ഷോട്ട്‌സിലൂടെയും ചിത്രത്തിന്റെ സൗണ്ടിലൂടെയും എഡിറ്റിംഗിലൂടെയുമാണ് സംവിധായകന്‍ തന്റെ ആശയം മുന്നോട്ട് വയ്ക്കുന്നത്.

വളരെ വൈകി മാത്രമാണ് ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകന് മുന്നില്‍ തെളിഞ്ഞു വരുന്നത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും മനസ്സിലാകുന്നത് ഒരു ഘട്ടത്തിന് ശേഷമാണ്. എന്നാല്‍ ശബ്ദം കൊണ്ടും ഛായാഗ്രഹണ മികവ് കൊണ്ടും ഒരു മെഡിറ്റേറ്റീവ് അനുഭൂതി സിനിമയില്‍ കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 when the persimmons grew movie review