വര്‍ഷത്തെ ഐഎഫ് എഫ്‌കെയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് മൈ ഡിയര്‍ ഫ്രണ്ട്. ചൈനീസ് സിനിമയാണിത്. യാങ് പിങ്ഗടാവോയുടെ ആദ്യ സംവിധാന സംരംഭമാണിത്..

കാമുകനെ തേടി ചൈനയിലെ ഒരു ഗ്രാമത്തില്‍ എത്തുന്ന ജിങ് ജിങ് എന്ന ഗര്‍ഭിണിയായ യുവതിയിലൂടെ ആണ് ചിത്രം തുടങ്ങുന്നത്. കാമുകന്റെ വീട്ടില്‍ എത്തിയ യുവതിയെ സ്വീകരിച്ചു തങ്ങളുടെ കൂടെ അവരുടെ വീട്ടില്‍ കഴിയാന്‍ കാമുകന്റെ മുത്തച്ഛന്‍ ആവശ്യപ്പെടുന്നു. പക്ഷേ വീട്ടില്‍ നിന്ന്മാറി നില്‍ക്കുന്ന കാമുകന്‍, യാങ് യിമിങ്, എവിടെയാണെന്ന് ആര്‍ക്കും ഒരു അറിവും ഇല്ല.

ഒരു ഘട്ടം കഴിയുമ്പോള്‍ ചിത്രത്തിന്റെ സ്വഭാവം ആകെ മാറുന്നു. ജിങ് ജിങ്ങിന്റെ അന്വേഷണത്തില്‍ മാത്രം ഒതുങ്ങാതെ മുത്തച്ഛന്‍ ഉള്‍പ്പടെ മറ്റു കഥാപാത്രങ്ങളിലേക്കും ചെല്ലുന്നു. കഥാപാത്രങ്ങളെ കുറിച്ച് ചില സൂചനകള്‍ മാത്രമാണ് കാണികള്‍ക്കു ലഭിക്കുന്നത്. 

ഴോങ്ഷന്‍ എന്ന വൃദ്ധന്‍ സംസാര ശേഷി ഇല്ലാത്തയാളാണെന്നും ജീവിതത്തില്‍ ധാരാളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലാകും. എന്നാല്‍ ഇത് എന്താണെന്നോ എന്ത് കാരണത്താല്‍ ആണെന്നോ ചിത്രം കാണിക്കുന്നില്ല.

ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങള്‍ ചിത്രം ചോദിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഉത്തരങ്ങള്‍ പ്രേക്ഷകന്റെ മനോധര്‍മത്തിന് വിടുകയാണ് സംവിധായകന്‍.

മനോഹരമായ ഛായാഗ്രഹണവും എഡിറ്റിംഗും ചിത്രത്തിന് ഒരു ഹിപ്‌നോട്ടിക് അനുഭൂതി നല്‍കുന്നു. ഇത് തന്നെയാണ് മൈ ഡിയര്‍ ഫ്രണ്ടിന്റെ ഏറ്റവും മികച്ച ഘടകവും.

Content Highlights : iffk 2019 my dear friend movie review