ത്ര നാള്‍ ഉറങ്ങാതിരിക്കാം..? ഭ്രാന്തമായ ഈ ആശയത്തിന്റെ പുറകെ പോകുന്ന രണ്ടു ദമ്പതികള്‍. ഈ കിറുക്കന്‍ ആശയം അവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. ആ കഥയാണ് സ്ലീപ്ലെസ്സ്ലി യുവേഴ്‌സ് എന്ന ചിത്രം പറയുന്നത്. 

സ്‌നേഹത്തിന്റെ, നഷ്ടത്തിന്റെ, നൈരാശ്യത്തിന്റെ കഥ പറയുന്ന സ്ലീപ്ലെസ്ലി യുവേഴ്‌സിന്റെ ട്രെയ്‌ലര്‍ നടന്‍ പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. 

ഗൗതം സൂര്യ സുദീപ്  ഇളമോന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സുദേവ് നായര്‍, ദേവകി രാജേന്ദ്രന്‍, ശ്യാമപ്രകാശ് എം.എസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കൈരളി തിയ്യറ്ററില്‍ ഡിസംബര്‍ 9-ന് രാവിലെ  11:30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

sudev

Content Highlights : Sleeplessly Yours Movie Trailer Sudev Nair Devaki Rajendran 23rd IFFK 2018