ചെക്ക്  അമേരിക്കന്‍ സംവിധായക പ്രതിഭ മിലോഷ് ഫോര്‍മാന് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത ആറ് ഫോര്‍മാന്‍ ചിത്രങ്ങളാണ് മേളയിലെ റിമമ്പറിങ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമദ്യൂസ്, വണ്‍ ഫ്‌ള്യു ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. 

കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ ചിത്രങ്ങളുടെ നേര്‍ക്കാഴ്ചയായ ദി ഫയര്‍മാന്‍സ് ബോള്‍, റിയാലിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബ്ലാക്ക് പീറ്റര്‍, ചെക്കോസ്ലോവാക്യന്‍ ന്യൂവേവ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ ലൗവ്‌സ് ഓഫ് എ ബ്ലോണ്ട്, സംഗീത ബാന്റുകള്‍ പ്രമേയമാക്കിയ ടാലന്റ് കോമ്പറ്റീഷന്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഫോര്‍മാന്‍ ചിത്രങ്ങളുടെ സവിശേഷതയായ പീരിയഡ് ഡ്രാമാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അമദ്യൂസിന് എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Content Highlights : remembering Milos Forman in IFFK 2018, IFFK 2018, Milos Forman films