തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഓണ്‍ലൈന്‍ കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമി ഡോട് കോമിന്. ചലച്ചിത്രമേള വേദിയില്‍ നിന്നുള്ള തത്സമയ വിവരണങ്ങളും എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങളും  ദൃശ്യങ്ങളുമടങ്ങിയ പ്രത്യേക പേജ് മാതൃഭൂമി.കോം ഒരുക്കിയിരുന്നു. 

സാമൂഹിക-നവ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ ചലച്ചിത്രമേള ആസ്വദിച്ചത് മാതൃഭൂമി.കോമിലൂടെയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരം. സാസ്‌കാരിക മന്ത്രി എ.കെ.ബാലനില്‍ നിന്ന് ടീം മാതൃഭൂമി.കോം അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന്‌ മാതൃഭൂമി ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷമ്മി പ്രഭാകര്‍ അര്‍ഹനായി.ആറ് വിഭാഗങ്ങളിലായാണ് മേളയില്‍ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയത്.

Content Highlights: Iffk media award 2018-best online coverage-mathrubhumi.com