തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം 36 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള നടക്കുന്ന 12 തിയറ്ററുകളിലും മൂന്ന് പ്രദര്‍ശനങ്ങള്‍ വീതമാണ് നടക്കുക. ഇതുകൂടാതെ, നിശാഗന്ധിയിലെ സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.

ഇന്ന് പ്രദര്‍ശിപ്പിക്കുന സിനിമകളില്‍ ആറെണ്ണം മത്സര വിഭാഗത്തില്‍ നിന്നുള്ളതാണ്. കൈരളിയിലും ധന്യയിലുമുള്ള മൂന്ന് പ്രദര്‍ശനങ്ങളും മത്സരചിത്രങ്ങള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. 

സമാപന ചടങ്ങ് ആരംഭിക്കുന്ന ആറു മണിക്ക് മുമ്പായി എല്ലാ ചിത്രങ്ങളുടെയും പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ലെനിന്‍ രാജേന്ദ്രന്‍ സിനിമകളുടെ വിഭാഗത്തിലുള്ള 'ദൈവത്തിന്റെ വികൃതികള്‍' ആണ് അവസാനം പ്രദര്‍ശനമാരംഭിക്കുന്ന ചിത്രം. നിളയില്‍ മൂന്നരയ്ക്കാണിത്.

എന്നാല്‍, ന്യൂ തിയറ്റര്‍ സ്‌ക്രീന്‍ 2ല്‍ മൂന്ന് മണിക്ക് ആരംഭിക്കുന്ന 'അമേഡ്യസ്' ആയിരിക്കും ഏറ്റവുമൊടുവില്‍ പ്രദര്‍ശനം അവസാനിപ്പിക്കുന്ന ചിത്രം. റി മെമ്പറിങ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മിലോസ് ഫോര്‍മാന്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം 161 മിനിറ്റാണ്.

Content Highlights : 23rd IFFK 2018 Closing Day Films IFFK 2018 Closing Ceremony Films