യരാജ് സംവിധാനം ചെയ്ത 'ഭയാനക'ത്തെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ചിത്രത്തിൽ രഞ്ജി പണിക്കർ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

ഭയാനകത്തെക്കുറിച്ച്

മികച്ച കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടാകണമെന്ന് കരുതുന്നില്ല. ഞാന്‍ അഭിനയത്തില്‍ ഇപ്പോള്‍ സജീവമാണ്. ജയരാജിനെപ്പോലെ ഒരു സംവിധായകന്റെ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ദേശീയതലത്തില്‍ ഏറെ പേരെടുത്ത സംവിധായകനാണ് അദ്ദേഹം. ഇതെനിക്ക് ഒരു വലിയ അവസരമായിരുന്നു. അതേസമയം വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമായിരുന്നു. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി

ഞാന്‍ എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ പോരായ്മകളാണ് ശ്രദ്ധിക്കുക. ഗോവയില്‍ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ നല്ല അഭിപ്രായമാണ് കേട്ടത്. നാട്ടില്‍ സിനിമ കണ്ടവര്‍ അധികം ഉണ്ടായിരുന്നില്ല. ഇനിയും കൂടുതല്‍ ആളുകള്‍ സിനിമ കാണട്ടെ. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ഊര്‍ജ്ജം നല്‍കുന്നതാണ്.

ഭയാനകത്തിന് ശേഷം രൗദ്രം

ഭയാനകത്തിന് ശേഷം ജയരാജ് ചെയ്യുന്ന രൗദ്രത്തിലും ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയരാജ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. രൗദ്രത്തില്‍ അധികം കഥാപാത്രങ്ങളില്ല. നാടകരംഗത്ത് പ്രശസ്തയായ കെ.പി.എ.സി ലീല എന്ന ആര്‍ട്ടിസ്റ്റാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. ജയരാജിന്റെ ഭാര്യ സബിത ജയരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlights : Ranji Panicker interview at IFFI 2018, Ranji Panicker actor and scriptwriter