മുണ്ട് മാടിക്കുത്തി നാടൻപാട്ടിന് ചുവടുവെച്ച് പോത്തേട്ടനും

 

ടാഗോറിലെ സായാഹ്നമേളങ്ങളുടെ കലാശക്കൊട്ടായിരുന്നു വ്യാഴാഴ്ച. താളവാദ്യങ്ങളും നാടൻപാട്ടുകളും നൃത്തച്ചുവടുകളുമൊക്കെയായി അവസാന ദിനത്തിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. ആ ആവേശം പങ്കുവെയ്ക്കാൻ ഇന്നലെ ഒരു സെലിബ്രിറ്റി കൂടി എത്തിയിരുന്നു. മലയാളികൾ സ്നേഹത്തോടെ പോത്തേട്ടൻ എന്നുവിളിക്കുന്ന ദിലീഷ് പോത്തൻ. ആദ്യ ദിവസം മുതൽ മേളയിൽ സജീവമായിരുന്ന ദിലീഷ് മുണ്ടുമടക്കിക്കുത്തി കൈകൾ ഉയർത്തിവീശി ഡെലിഗേറ്റുകൾക്കൊപ്പം ചുവടു വെച്ചു. പോത്തേട്ടൻ ഒപ്പം കൂടിയപ്പോൾ പാട്ടുപാടുന്നവർക്കും താളം ചവിട്ടുന്നവർക്കും ആവേശം കൂടി. അരമണിക്കൂറോളം താളംചവിട്ടിയതിനു ശേഷമാണ് പോത്തേട്ടൻ മടങ്ങിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section