ഇത് കറുത്തമ്മയുടെ കഥ

കഴുത്തില്‍ രുദ്രാക്ഷ മാല. പിന്നെയൊരു ഡെലിഗേറ്റ് പാസും. ഐ.എഫ്.എഫ്.കെയിലെത്തിയ ഏതെങ്കിലും വിഐപി ഡെലിഗേറ്റ് ആണെന്ന് കരുതിയെങ്കില്‍ തെറ്റി. പറഞ്ഞു വരുന്നത് ചലച്ചിത്ര നഗരിയിലെ ഒരു നായയെക്കുറിച്ചാണ്.
കനകക്കുന്നിലായിരുന്നു കക്ഷിയുടെ വാസം . കഴിഞ്ഞ ദിവസം സിനിമ കണ്ടു മടങ്ങുകയായിരുന്ന ത്യശൂരില്‍ നിന്നുള്ള നാടക പ്രവര്‍ത്തകനായ വൈ ശാഖിനേയും സംഘത്തെയും പുള്ളിക്കാരിക്ക് ക്ഷ പിടിച്ചു. ഞാനും വരുന്നേ എന്ന് പറഞ്ഞ് ആള്‍ അവര്‍ക്കൊപ്പം കൂടി .
അവിചാരിതമായി കൂട്ടത്തിലെത്തിയ പുതിയ സംഘാംഗത്തിന് അവര്‍ ഒരു പേരും ഇട്ടു. കറുത്തമ്മ . കൂട്ടുകാര്‍ ഉണ്ണുമ്പോള്‍ ഉണ്ണും, അവര്‍ ഉണ്ണാത്തപ്പോള്‍ പട്ടിണി കിടക്കും. കറുത്തമ്മയുടെ ജീവിതചര്യ ഇപ്പോള്‍ ഇങ്ങനെയായിരിക്കുന്നു.
കറുത്തമ്മയെ തൃശൂരേക്ക് കൊണ്ടു പോവാനാണ് ഇവരുടെ തീരുമാനം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section