ലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ് എം.ജി.സോമന്‍. അന്നത്തെ റിബല്‍ ഹീറോ മണ്‍മറഞ്ഞിട്ട് 20 വര്‍ഷം. ഈയവസരത്തില്‍ സോമനെ ഓര്‍ക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്രബാബു.

എം.ജി.സോമനുമായി വളരെ മുന്‍പ് മുതല്‍ തന്നെ പരിചയമുണ്ടായിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തന്റെ അച്ഛനും സോമനും ഒരുമിച്ച് പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുപ്പമുണ്ട്. സിനിമയില്‍ സോമനേ കൂടാതെ അദേഹത്തിന്റെ മകന്‍, മകന്റെ മകന്‍ എന്നിവരുമൊത്തും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. നല്ലൊരു ഹൃദയത്തിന്റെ ഉടമ കൂടിയായിരുന്നു സോമനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോമന്‍ വിട്ടുപിരിഞ്ഞിട്ട് ഇത്ര വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം സോമന്റെ ഓര്‍മകള്‍ നില നില്‍ക്കുമെന്നും രാമചന്ദ്രബാബു കൂട്ടിച്ചേര്‍ത്തു.