റ്റു ഭാഷകളില്‍ നായകവേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു വാണിജ്യ സിനിമയില്‍ നായകനായിട്ടില്ലാത്ത താരമാണ് പ്രകാശ് രാജ് . ആ കുറവ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്‌കെ ഉദ്ഘാടന സമയത്ത് അങ്ങ് തീര്‍ത്തു അദ്ദേഹം. ചടങ്ങിനെത്തിയവരെയെല്ലാം സാക്ഷിയാക്കി വാക്കുകള്‍ കൊണ്ട് കത്തിക്കയറി പ്രകാശ് രാജ്. പ്രകാശ് രാജിന്റെ പേര് കേട്ടപ്പോള്‍ തന്നെ സദസ് ഒന്നാകെ ഇളകി മറിഞ്ഞു. ഒരു ചെറിയ ചിരിയോടെ വേദിയിലെത്തിയ താരത്തിന് കിട്ടിയത് നിറഞ്ഞ കയ്യടി . പിന്നാലെ വന്ന അതിഥികളെ സ്വീകരിക്കാനും അദ്ദേഹം മറന്നില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആദരിക്കുമ്പോള്‍ സദസില്‍ നിന്നും ഒരു വിളി ഉയര്‍ന്നു.

'അണ്ണാ.' അതിന് ഒരു ചെറുചിരിയോടെ 'ഓ' എന്ന് അദ്ദേഹം വിളി കേള്‍ക്കകയും ചെയ്തു. പിന്നീടായിരുന്നു ഏവരേയും കയ്യിലെടുത്ത പ്രസംഗം. പക്ഷേ ചടങ്ങ് മുഴുവന്‍ തീരാന്‍ നിന്നില്ല അദ്ദേഹം. വിമാനത്തിന് സമയമായി എന്ന് ആംഗ്യം കാണിച്ചു കൊണ്ട് പുറത്തേക്കോടി അദ്ദേഹം. അങ്ങനെ തിരശീലയിലെ കയ്യടി തിരശീലയ്ക്ക് പുറത്തും നേടി പ്രകാശ് രാജ് .