ടികളുടെ സുരക്ഷയാണ് സിനിമാരംഗത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. എന്നാല്‍, മാറനല്ലൂര്‍ ദാസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമേയല്ല, ദാസ് ഒപ്പമുള്ളപ്പോള്‍ താരങ്ങള്‍ പരിപൂര്‍ണമായി സുരക്ഷിതരാണ്. താരങ്ങളുടെ മാത്രമല്ല, രാജ്യാന്തര ചലച്ചിത്രമേളയുടെ സുരക്ഷയും ദാസണ്ണിന്റെ ടീമില്‍ കൈയില്‍ സുരക്ഷിതമാണ്.

മാറനല്ലൂര്‍ ദാസ് എന്ന പേര് സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് സുരക്ഷിതത്വത്തിന്റെ പര്യായമാണ്. സിനിമാ പ്രേമികളുടെ ഉത്സവമായ ഐ.എഫ്.എഫ്.കെ.യുടെ സുരക്ഷാ ചുമതലയും ദാസണ്ണന്റെ ടീമിനു തന്നെയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഐ.എഫ്.എഫ്.കെ.യുടെ സുരക്ഷിതമായ നടത്തിപ്പിനായി മാറനല്ലൂര്‍ ദാസും ടീമും എത്തുന്നു. 

വിശ്വാസമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. അതിന്റെ അഭിമാനം ദാസണ്ണന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രൊഡക്ഷന്‍ ജോലികളായിരുന്നു ആദ്യകാലങ്ങളില്‍ ഞാന്‍ ജോലി ചെയ്തിരുന്നത്. പിന്നീടാണ് ബോഡിഗാര്‍ഡ് എന്ന നിലയിലക്ക് വന്നത്. അങ്ങനെ ഒരാശയം സിനിമാ മേഖലയില്‍ എത്തിയിട്ട് പത്തുവര്‍ഷമേ ആകുന്നുള്ളു. അതിന്റെ തുടക്കക്കാരന്‍ ആകാന്‍ സാധിച്ചതില്‍ സന്തോഷമേയുള്ളൂ  ദാസ് പറയുന്നു. 

security

ആദ്യകാലങ്ങളില്‍ നിര്‍മാതാവ് കിരീടം ഉണ്ണിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ദാസ് പിന്നീട് കുറച്ചു കാലം ഗള്‍ഫില്‍ ജോലി ചെയ്തു. വീണ്ടും നാട്ടില്‍ തിരിച്ചെത്തി സിനിമാ മേഖലയില്‍ സജീവമായി. രണ്ടാം വരവിലാണ് ദാസ് ബോഡിഗാര്‍ഡ് എന്ന ആശയത്തെക്കുറിച്ച് ആലോചിച്ച് പ്രാവര്‍ത്തികമാക്കിയത്. ഇന്ന് ദാസിന്റെ സെക്യൂരിറ്റി ടീമില്‍ നൂറിലധികം സുരക്ഷാ ജീവനക്കാരുണ്ട്. 

സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ബോഡിഗാര്‍ഡുകളുമുണ്ട് ദാസിന്റെ ടീമില്‍. ജോലിയില്‍ ഇതുവരെ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ തന്നെ തക്കസമയത്ത് ദാസണ്ണന്‍ എത്തി വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇവര്‍ പറയുന്നു. ഐ.എഫ്.എഫ്.കെ. വേദികളിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇവരുണ്ട്. 

security

എല്ലാവരോടും മാന്യമായി പെരുമാറുക എന്നുള്ളതാണ് ദാസണ്ണന്‍ പറഞ്ഞു തരുന്ന ആദ്യ പാഠം. മിക്കവരും അവരുടെ നല്ലതിനു വേണ്ടിയാണ് നമ്മള്‍ പറയുന്നത് എന്നു മനസിലാക്കി തന്നെ പെരുമാറാറുണ്ട്. ചിലരോട് കുറച്ചുകൂടി കര്‍ക്കശമായി പറയേണ്ടിവരും, അവിടെയും ദേഷ്യപ്പെട്ടല്ല അവരോട് സംസാരിക്കുന്നത്. അതൊക്കെ ദാസണ്ണന്‍ പറഞ്ഞു തന്ന പാഠങ്ങളാണ്  ദാസിന്റെ ടീമിലെ വനിതാ ബോഡിഗാര്‍ഡുമാരുടെ വാക്കുകള്‍. 

കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍ ദാസണ്ണനെ തേടി ടോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും വരെ ആവശ്യക്കാരെത്തുന്നു. ഷൂട്ടിങ് ലൊക്കേഷനുകള്‍, അവാര്‍ഡ് നിശകള്‍, താരങ്ങളുടെയും അവരുടെ മക്കളുടെയും വിവാഹങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും സെക്യൂരിറ്റി ടീമെന്നാല്‍ അത് ദാസണ്ണന്റെ ടീമാണ്.