ച്ചയായ ജീവിതം തനിമ ചോരാതെ പകര്‍ത്തുന്നതില്‍ ദിലീഷ് പോത്തനെ കഴിഞ്ഞേ ഒരാളുള്ളൂ മലയാള സിനിമയില്‍. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഗ്ലാമറിന്റെ ഭാരമില്ലാത്ത തനി പച്ചമനുഷ്യനാണ് താനെന്ന് പലവട്ടം തെളിയിച്ചയാളാണ് മലയാളത്തിന്റെ സ്വന്തം പോത്തേട്ടന്‍. പോത്തേട്ടന്റെ ഈ ബ്രല്ല്യന്‍സിന് രാജ്യാന്തര ചലച്ചിത്രമേളയും വേദിയായി.

ചലച്ചിത്രോത്സവത്തിലെ ആലോഷങ്ങളുടെ വേദിയായ ടാഗോര്‍ തിയേറ്ററില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു നാടന്‍ പാട്ടുകാര്‍ക്കൊപ്പമുള്ള പോത്തേട്ടന്റെ കൈയടി നേടിയ ഡാന്‍സ്.

ആദ്യ ദിവസം മുതല്‍ മേളയില്‍ സജീവമായിരുന്ന ദിലീഷ് അവസാന സായാഹ്നത്തിലെ ആവേശത്തിലും ഒട്ടും പിന്നിലായില്ല. മുണ്ടുമടക്കിക്കുത്തി കൈകള്‍ ഉയര്‍ത്തിവീശി ആവേശത്തോടെ തന്നെ ഡെലിഗേറ്റുകള്‍ക്കൊപ്പം ചുവടു വെച്ചു. പോത്തേട്ടന്‍ ഒപ്പം കൂടിയപ്പോള്‍ പാട്ടുപാടുന്നവര്‍ക്കും താളം ചവിട്ടുന്നവര്‍ക്കും ആവേശം കൂടി. അരമണിക്കൂറോളം താളംചവിട്ടിയതിനു ശേഷമാണ് പോത്തേട്ടന്‍ മടങ്ങിയത്.