ലച്ചിത്രമേള തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പ്രദര്‍ശനങ്ങളെല്ലാം വ്യത്യസ്മായ അതും വ്യത്യസ്ത ദൂരങ്ങളിലുള്ള തിയേറ്ററുകളില്‍ ഇഷ്ടപ്പെട്ട സിനിമകള്‍ കാണുന്നതിന് കൃത്യ സമയത്ത് ഡെലിഗേറ്റുകള്‍ എന്ത് ചെയ്യും? അതിന് സന്നദ്ധരായി ചിലര്‍ സിനിമാ നഗരിയിലുണ്ട്. 

തലസ്ഥാനത്തെ ഒരു പറ്റം ഓട്ടോ ഡ്രൈവര്‍മാരെ പറ്റിയാണ് പറഞ്ഞു വരുന്നത്.  പ്രധാന വേദിയായ ടാഗോറില്‍ നിന്ന് മറ്റ് തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകളെ എത്തിക്കലാണ് ഇവരുടെ ജോലി. 20 ഓട്ടോകളാണ് എ.എഫ്.എഫ്.കെ ക്കായി ഓടുന്നത്‌. 

രാവിലെ 9 മണിക്ക് തുടങ്ങുന്ന ഓട്ടം രാത്രി 8 മണി വരെ തുടരും. മൂന്നു പേരെയാണ് ഒരു സമയം ഓട്ടോയില്‍ കയറ്റുന്നത്. 15 വര്‍ഷം തുടര്‍ച്ചയായി ചലച്ചിത്ര മേളയ്ക്ക് ഓട്ടോ ഓടിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട് .മേളയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു ഇവര്‍.