സിനിമകളുടെ മേളയാണെങ്കിലും സിനിമാകാഴ്ചകള്‍ മാത്രമല്ല ഇവിടെയുള്ളത്. സിനിമാ നഗരി കേന്ദ്രികരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍.

എല്ലാവരും മാര്‍ ഇവാനിയോസ് കോളേജിലെ എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍. കാന്‍സര്‍ രോഗികളെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിന് ഇവര്‍ ആവശ്യപ്പെടുന്നതാകട്ടെ വെറും ഒരു രൂപയും. കഴിഞ്ഞ വര്‍ഷമാണ് ഇങ്ങനെ ഒരാശയം ഇവര്‍ക്ക് തോന്നുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐഎഫ്എഫ്‌കെ നഗരിയില്‍ ഇവര്‍ എത്തിയിരിക്കുന്നത്.

തങ്ങളുടെ ഉദ്യമത്തിന് ഇത്രയും ഫോക്കസ് കിട്ടുന്ന മറ്റേത് ഇടമുണ്ടെന്നാണ് ഇവര്‍ ചോദിക്കുന്നത്. വിദ്യാര്‍ഥികള്‍ നേത്യത്വം നല്‍കുന്നതിനാല്‍ രോഗബാധിതരായ വിദ്യാര്‍ഥികളെയാണ് ഈ കൂട്ടായ്മ സഹായിക്കാന്‍ ഉദ്ദേശിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികളുടെ സഹായവും ഇവര്‍ക്കുണ്ട്.