ക്വിരാത് എന്ന മലേഷ്യന്‍ സിനിമ കണ്ടു. തികച്ചും നിരാശാജനകം. അക്വിരാത് എന്നാല്‍ മരിച്ച നമ്മള്‍ എന്നാണര്‍ത്ഥം. മലേഷ്യയില്‍ നിന്നും തായ്‌വാനിലേക്ക് ചേക്കേറുവാന്‍ ശ്രമിക്കുന്ന ഹൂയിലിംഗ് എന്ന പെണ്‍കുട്ടി അതിര്‍ത്തിയില്‍ കുടുങ്ങിപ്പോകുന്നു. മനുഷ്യകടത്തുകാരുടെ അടുത്തെത്തുന്ന അവള്‍ക്ക് നേരില്‍ കാണേണ്ടിവരുന്നത് 'റോഹിംഗ്യന്‍' അഭയാര്‍ഥികളെ പീഡിപ്പിക്കുന്നതാണ്. ഇതിനിടയില്‍ അവള്‍ക്കൊരു കാമുകനുണ്ടാകുന്നു. നായികയുടെ തായ്‌വാനിലേക്ക് ചേക്കേറാനുള്ള ശ്രമവും പ്രേമവും റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നവുമൊക്കെ കൂടിക്കുഴച്ച ഒരു സിനിമയാണ് അക്വിരാത്.

സിനിമയിലെ വിഷയങ്ങളെ എങ്ങനെ വിളക്കിച്ചേര്‍ക്കണമെന്നോ, ദൃശ്യങ്ങളെ ക്യാമറ കൊണ്ടെങ്ങനെ ആവാഹിക്കണമെന്നോ തീരുമാനിക്കാന്‍ സംവിധായകന്‍ മറന്നുപോയതുപോലെ. സിനിമയ്ക്ക് ഒരു ക്യാമറാമാന്‍ ഇല്ല എന്നുപോലും തോന്നുംവിധമാണ് ചിത്രീകരണം.
 
എഡ്‌മെണ്ട് ഇയോ എന്ന ഹ്രസ്വചിത്ര സംവിധായകന്‍ ഫീച്ചര്‍ ചിത്രമെടുത്തപ്പോഴുള്ള സ്വാഭാവിക പൊരുത്തക്കേടല്ല ഈ സിനിമ. തികച്ചും നിരാശാജനകമായ ഒരു ചലനചിത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നു. അത് ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.