open forum
ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ഗീതു മോഹന്‍ദാസ്,
പാര്‍വതി, റിമാ കല്ലിങ്കല്‍ എന്നിവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കരുതെന്ന ബാനറുമായി
ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ, കച്ചവടോപകരണം മാത്രമാകുന്ന അവസ്ഥയാണെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം.
 
ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്നു ഗീതു മോഹന്‍ദാസ് പറഞ്ഞു. സംവിധായിക സുമ ജോസന്‍, വിധു വിന്‍സെന്റ്, ഛായാഗ്രാഹകരായ ഫൗസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ.ദേവിക എന്നിവര്‍ പങ്കെടുത്തു.