തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജനപ്രീതി നേടിയ ചിത്രം കണ്ടെത്തുന്നതിനായുള്ള ഓഡിയന്‍സ് പോള്‍ ആരംഭിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. 

ഡെലിഗേറ്റുകള്‍ക്ക് ഡിസംബര്‍ 14 (വ്യാഴാഴ്ച്ച) രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 15 (വെള്ളി) ഉച്ചയ്ക്ക് 2 മണി വരെ വോട്ടു ചെയ്യാവുന്നതാണ്.

വോട്ടുകള്‍ ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ രേഖപ്പെടുത്താവുന്നതാണ്. യൂസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഓഡിയന്‍സ് പോള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ലിസ്റ്റില്‍ നിന്നും ഇഷ്ടസിനിമയ്ക്ക് വോട്ടു രേഖപ്പെടുത്താവുന്നതാണ്. പതിനാലു ചിത്രങ്ങളും ആല്‍ഫബെറ്റിക് ഓര്‍ഡറില്‍

 IC001 മുതല്‍ IC014  നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ചിത്രത്തിന് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ കഴിയൂ. 

ഇതു കൂടാതെ എസ്എംഎസ് മുഖേനെയും വോട്ടു ചെയ്യാവുന്നതാണ്. IFFK (space) ഫിലിം കോഡ് എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്.