രുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ 65 രാജ്യങ്ങളില്‍ നിന്ന് ആകെ 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഈ മേള. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണും കേരളത്തില്‍ നിന്നുള്ളവയാണ്. പ്രേംശങ്കര്‍ സംവിധാനംചെയ്ത 'രണ്ടുപേര്‍', സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവയാണ് മല്‍സര വിഭാഗത്തിലുള്ള മലയാളചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമ വിഭാഗത്തിലും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലും ഏഴ് വീതവും കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗം  ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകളും പ്രദർശിപ്പിക്കും. റെക്‌ട്രോസ്പക്റ്റീവ് വിഭാഗത്തില്‍ ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദർശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി കുമാരന്‍ എന്നിവരുടെ റെട്രോ സ്‌പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗം-ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 
സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി, നടി ജയലളിത എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവരുടെ സ്മരണാഞ്ജലി ചടങ്ങില്‍ പി.വി ഗംഗാധരന്‍, കെ.പി കുമാരന്‍, ടി.വി ചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, സീമ, വി.കെ ശ്രീരാമന്‍ എന്നിവര്‍ പങ്കെടുക്കും.