ത്തവണത്തെ ഐ.എഫ്.എഫ്.കെ കുറച്ച് പ്രത്യേകത നിറഞ്ഞതാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട് മാതൃഭൂമി ഡോട്ട് കോമിനോട്. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുകളില്‍ നൂറുദിവസത്തിലേറെ ഓടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് മുന്നില്‍ ചിത്രം നന്നായി അവതരിപ്പിക്കാന്‍ പറ്റി. ഒരു നടന്‍ എന്ന നിലയില്‍ ഇത് വലിയൊരംഗീകാരമായി കാണുന്നു. രണ്ടുപേര്‍ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്ട് രംഗങ്ങളിലേയുള്ളുവെങ്കിലും നല്ല അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച്.

ചിരിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൊത്തത്തില്‍ ഇത്തവണത്തെ ചലച്ചിത്ര മേള സന്തോഷത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.