ഒരുപാട് നല്ല സിനിമകളാണ് ഇത്തവണയും ചലച്ചിത്രമേളയില്‍ വന്നിട്ടുള്ളതെന്ന് നടി സോനാ നായര്‍. ഐ.എഫ്.എഫ്.കെ. നഗരിയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. 

മത്സരവിഭാഗത്തില്‍ ഒരുപാട് നല്ല സിനിമകള്‍ കാണാന്‍ പറ്റി. എന്നാല്‍ ലോക സിനിമാ വിഭാഗത്തില്‍ അധികം സിനിമകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഏഴ് ദിവസവും മേള കെങ്കേമമായിത്തന്നെയാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി മേളയ്‌ക്കെത്തുന്നുണ്ട്. തിരുവനന്തപുരത്ത് തന്നെ ചലച്ചിത്രമേള നടക്കുന്നതില്‍ സന്തോഷം വേറെയുമുണ്ട്. 

വിദേശത്തുനിന്നടക്കമുള്ള സംവിധായകര്‍ക്കൊപ്പമിരുന്ന് സിനിമകള്‍ കാണാനും അവരുമായി സംവദിക്കാനും സാധിച്ചു. പ്രേംശങ്കറിന്റെ രണ്ടുപേര്‍ ആണ് മലയാളത്തില്‍ ഇഷ്ടപ്പെട്ട സിനിമയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: IFFK 2017 Sona Nair Malayalam Actress Malayalam Movie